ഡി.കെ. പട്ടമ്മാൾ
പ്രമുഖ കർണ്ണാടകസംഗീതജ്ഞയായിരുന്നു ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ (തമിഴ്: தாமல் கிருஷ்ணசுவாமி பட்டம்மாள்) (മാർച്ച് 28, 1919 – ജൂലൈ 16, 2009[1]). വിവിധ ഭാഷകളിലുള്ള ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുവേണ്ടി പാടുകയും ചെയ്തിട്ടുണ്ട്. സമകാലികരായ എം.എസ്. സുബ്ബലക്ഷ്മി, എം.എൽ. വസന്തകുമാരി എന്നിവരോടൊപ്പം കർണ്ണാടകസംഗീതത്തിലെ ഗായികാത്രയം എന്ന വിശേഷണത്തിൽ ഇവർ അറിയപ്പെട്ടിരുന്നു.[2][3] കർണ്ണാടകസംഗീതത്തിൽ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ ഗായികാത്രയത്തിന് സാധിച്ചു. ജീവിതരേഖതമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് പട്ടമ്മാൾ ജനിച്ചത്.[4] അലമേലു എന്നായിരുന്നു പേര്. 'പട്ടാ'എന്ന പേരാണ് അടുപ്പമുള്ളവർ വിളിച്ചിരുന്നത്. [5][6] സംഗീതത്തിൽ കമ്പമുണ്ടായിരുന്ന പിതാവ് പട്ടമ്മാളിനെ കർണ്ണാടക സംഗീതം പഠിയ്ക്കുവാൻ പ്രേരിപ്പിച്ചു. അമ്മ കാന്തിമതി രാജമ്മാൾ ഒരു സംഗീത വിദുഷിയായിരുന്നെങ്കിലും പൊതുവേദികളിലോ,സുഹൃത്സദസ്സിലോ പോലും പാടിയിരുന്നില്ല.[7] ഗുരുകുലസമ്പ്രദായത്തിൽ അദ്ധ്യയനം നടത്തിയിട്ടില്ലെങ്കിൽപോലും എല്ലാ കച്ചേരികളും ശ്രവിയ്ക്കുമായിരുന്ന പട്ടമ്മാൾ സഹോദരന്മാരായ .ഡി. കെ .രങ്കനാഥൻ ഡി. കെ നാഗരാജൻ ഡി. കെ. ജയരാമൻ എന്നിവരോടൊപ്പം പരിചയിച്ച് കൃതികളെക്കുറിച്ചും ,രാഗങ്ങളെക്കുറിച്ചും ചർച്ചചെയ്യുമായിരുന്നു.[8].[8] [4][5] പുരസ്കാരങ്ങൾതന്റെ ഗായികജീവിതത്തിനിടയിൽ പട്ടമ്മാൾ ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ പ്രധാനമായത് താഴെപ്പറയുന്നു.
ചിത്രങ്ങൾ
അവലംബം
|