ടി.എം. കൃഷ്ണ
കർണ്ണാടക സംഗീതത്തിലെ യുവതലമുറയിലെ വായ്പാട്ടുകാരിലൊരാളാണ് തൊഡൂർ മാഡബുസി കൃഷ്ണ എന്ന ടി.എം . കൃഷ്ണ. വ്യവസായിയായ ടി.എം. രംഗാചാരിയുടെയും സംഗീതജ്ഞയും വിദ്യാഭ്യാസ പ്രവർത്തകയുമായ പ്രേമയുടെയും പുത്രനായി 22 ജനുവരി 1976 ന് ചെന്നൈയിൽ ജനിച്ചു.[1]. കൃഷ്ണയുടെ ആദ്യകാല ഗുരുക്കന്മാർ ചെങ്കൽപേട്ട് രംഗനാഥനും ശെമ്മാങ്കുടി ശ്രീനിവാസ അയ്യരും ആയിരുന്നു. സംഗീതസംബന്ധിയായ ഗ്രന്ഥങ്ങൾ രചിക്കുന്നതിലും സംഗീതാദ്ധ്യാപനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള കൃഷ്ണയുടെ നിരവധി ആൽബങ്ങൾ പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്. കൃഷ്ണയുടെ ആദ്യ സംഗീതക്കച്ചേരി ചെന്നൈയിലെ മ്യൂസിക് അക്കാദമി സംഘടിപ്പിച്ച സ്പിരിറ്റ് ഓഫ് യൂത്ത് സീരീസിൽ ആയിരുന്നു.[1] മദ്രാസ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത വിവേകാനന്ദ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബി.ഏ കരസ്ഥമാക്കി. കർണാടക സംഗീതജ്ഞയായ സംഗീത ശിവകുമാറിനെ 1997 നവംബർ 7ന് വിവാഹം ചെയ്തു. ആര്യ, അനന്ത എന്നീ രണ്ട് പെണ്മക്കൾ ഉണ്ട്. മൈലാപ്പൂരിൽ താമസിക്കുന്നു.[2] 2016 -ലെ മഗ്‌സസെ അവാർഡ് ലഭിച്ചവരിൽ ഒരാൾ ടി. എം. കൃഷ്ണയാണ്.[3] ആദ്യകാല ജീവിതംകർണാടക സംഗീതത്തിൽ ബിരുദമുള്ള അമ്മയുടെയും സംഗീതാഭിമുഖ്യമുള്ള അച്ഛന്റെയും മകനായിട്ടാണ് ജനനം.[4] മദ്രാസ് മ്യൂസിക് അക്കാദമിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായ ടി.ടി. കൃഷ്ണമാചാരി (മുൻ ഇന്ത്യൻ ധനകാര്യമന്ത്രിയും വ്യവസായിയും) അടുത്ത ബന്ധുവായിരുന്നു.[5] ഭാഗവതുല സീതാരാമ ശർമയുടെ കീഴിൽ ബാലപാഠങ്ങൾ പഠിച്ച കൃഷ്ണ ചെങ്കൽപ്പേട്ട് രംഗനാഥന്റെ കീഴിൽ രാഗം താനം പല്ലവിയിൽ പ്രത്യേക പരിശീലനം നേടി. പ്രസിദ്ധീകരണങ്ങൾറീഷേപ്പിങ്ങ് ആർട്(2018)കലയ്ക്ക് സമൂഹത്തെ പരിവർത്തിപ്പിക്കാനാവുമോ, അതിന് സമൂഹത്തിൽ ഒരു പങ്ക് വഹിക്കാനുണ്ടെങ്കിൽ അത് വെളിപ്പെടുന്നതിന് എന്താണ് ചെയ്യേണ്ടത് എന്നൊക്കെ ചർച്ച ചെയ്യുന്നു. കൃഷ്ണയുടെ സ്വന്തം അനുഭവത്തെ ആധാരമാക്കി മതേതര ജനാധിപത്യം, വിദ്യാഭ്യാസം, ജാതി, ലിംഗപദവി, സൌന്ദര്യശാസ്ത്രം, അറിവ് ഉല്പാദിപ്പിക്കൽ എന്നിവയെപ്പറ്റിയും ആത്യന്തികമായി ‘ആരാണ് ഞാൻ‘ എന്ന ചോദ്യത്തെപ്പറ്റിയുമാണ് പുസ്തകം. അലെഫ് ഇന്ത്യയാണ് പ്രസാധകർ. [6] എ സതേൺ മ്യൂസിക്(2013)'എ സതേൺ മ്യൂസിക്-ദ കർണാടിക് സ്റ്റോറി' എന്ന പേരിൽ എഴുതിയ പുസ്തകം നോബൽ സമ്മാന ജേതാവ് അമർത്യാ സെന്നും കലാക്ഷേത്ര ചെയർമാൻ ഗോപാൽകൃഷ്ണ ഗാന്ധിയും ചേർന്ന് 2013ൽ പ്രകാശനം ചെയ്തു.ഈ കൃതിയിൽ കർണാടക സംഗീതത്തിന്റെ തത്ത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, ചരിത്രം എന്നിവ ചർച്ച ചെയ്യുന്നു. ഹാർപ്പർ കോളിൻസ് ആണ് പ്രസാധകർ.[7] വോയിസസ് വിതിൻ(2007)കർണാടക സംഗീതത്തിലെ ആദ്യത്തെ കോഫീ ടേബിൾ ബുക്ക് ബോംബേ ജയശ്രീ, ടി എം കൃഷ്ണ, മൈഥിലി ചന്ദ്രശേഖർ എന്നിവർ ചേർന്ന് 2007 ൽ പ്രകാശനം ചെയ്തു. ഏഴ് പ്രമുഖ കർണാടക സംഗീതജ്ഞരെ ആദരിക്കുന്ന പുസ്തകം പ്രതിഫലേച്ഛയില്ലാതെ തയ്യാറാക്കിയതാണ്. രാഷ്ട്രപതി ഭവനിൽ വെച്ച് മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന് ആദ്യ പ്രതി സമ്മാനിച്ചു. ആനന്ദ വികടൻ പബ്ലിക്കേഷൻസ് ഈ പുസ്തകം 2011ൽ തമിഴിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. പ്രൊ.പി.സാംബമൂർത്തിസംഗീതജ്ഞനും അദ്ധ്യാപകനും ഗവേഷകനുമായിരുന്ന പ്രൊഫസർ പി. സാംബമൂർത്തിയുടെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന്റെ ജീവിത രേഖയും ഒട്ടേറെ പ്രസിദ്ധീകരിക്കാത്ത ലേഖനങ്ങളും ചില പ്രസംഗങ്ങളും കൂട്ടിച്ചേർത്ത് ഓർമ്മപ്പതിപ്പായി തയ്യാറാക്കിയതാണ് ഈ പുസ്തകം. സംരംഭങ്ങൾചെന്നൈ പൊറമ്പോക്ക് പാടൽചെന്നൈ പൊറമ്പോക്ക് പാടൽ മ്യൂസിക് വീഡിയോ 2017 ജനുവരി 14ന് യൂട്യൂബിൽ പ്രകാശനം ചെയ്തു. ടി. എം കൃഷ്ണയും പരിസ്ഥിതി പ്രവർത്തകനായ നിത്യാനന്ദ് ജയരാമനും ചേർന്ന് ചെയ്ത സംരംഭമായിരുന്നു ഇത്. തമിഴിൽ ഗാനം എഴുതിയത് കബെർ വാസുകിയും ചിട്ടപ്പെടുത്തിയത് ആർ.കെ ശ്രിരാംകുമാറും വീഡിയോ സംവിധാനം ചെയ്തത് രതീന്ദ്രൻ പ്രസാദും ആയിരുന്നു. കൃഷ്ണ എന്നൂർ നദീമുഖത്തും പരിസരത്തും പാടുന്നതായി, പ്രദേശത്തിന് എന്നൂർ പവർ പ്ലാന്റ് വരുത്തിയ നാശനഷ്ടങ്ങളിൽ ഊന്നുന്ന രീതിയിൽ ചിത്രീകരിച്ചതായിരുന്നു വീഡിയോ. ആദ്യമായി കർണാട സംഗീതം ആഴ്ചകളോളം യൂട്യൂബിൽ ട്രെൻഡിംഗ് ആയത് പൊറമ്പോക്ക് പാടൽ ആയിരുന്നു. പാട്ടിന്റെ പേരിൽ തന്നെ ഉള്ള പൊറമ്പോക്ക് എന്ന വാക്ക് പൊതുഭൂമി എന്ന അർഥം ഉള്ളതാണെങ്കിലും നിലവിൽ ശാപവാക്കായാണ് ഉപയോഗിക്കുന്നത്. തമിഴിന്റെ പ്രാദേശിക വകഭേദത്തെ ആദ്യമായി കർണാടകസംഗീതത്തിൽ ചിട്ടപ്പെടുത്തി എന്ന പ്രത്യേകതയും ഇതിനുണ്ട്. ആനന്ദഭൈരവി, ബേഗഡ, ഹമീർ കല്യാണി, ദേവഗാന്ധാരി, സാലഗ ഭൈരവി, സിന്ധു ഭൈരവി എന്നീ രാഗങ്ങൾ ഉൾക്കൊള്ളിച്ച രാഗമാലികയിലാണ് പൊറമ്പോക്ക് പാടൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.[8][9][10] ഐക്യഉത്തര കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലുള്ള യെല്ലമ്മ ആരാധകരായ ഒരു ചെറിയ ഒരു ട്രാൻസ്ജെൻഡർ സമൂഹമാണ് ജോഗപ്പ. പരമ്പരാഗതമായി ഭിക്ഷയാചിക്കലും പാട്ടും നൃത്തവും ചെയ്യുന്ന സമൂഹമാണ് ഇവർ. 2016 മുതൽ സോളിഡാരിറ്റി ഫൌണ്ടേഷനുമായി യോജിച്ച് ജോഗപ്പകളോടൊപ്പം ടി. എം. കൃഷ്ണ വേദികളിൽ ഐക്യ എന്ന പേരിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചു വരുന്നു. ഇത് ഒറ്റപ്പെട്ട ഈ സമൂഹത്തെയും അവരുടെ സംസ്കാരത്തെയും മുഖ്യധാരയിൽ കൊണ്ടുവരാൻ സഹായകമായിട്ടുണ്ട്.[11][12] ചെന്നൈ കലൈ തെരു വിഴാ ( മുൻപ്: ഊരൂർ-ഓൽക്കോട്ട് കുപ്പം വിഴാ)ചെന്നൈയിലെ പ്രധാന സംഗീതോത്സവകാലമായ മാർഗഴിയിൽ മത്സ്യബന്ധനം ചെയ്ത് ഉപജീവനം ചെയ്യുന്ന ആളുകൾ താമസിക്കുന ഊരൂർ-ഓൽക്കോട്ട് കുപ്പം എന്ന കടൽത്തീരത്ത് 2013 മുതൽ നടന്നു വരുന്ന സംഗീത-കലാമേളയാണ് ഇത്. പ്രദേശവാസികളും സാമൂഹ്യപ്രവർത്തകരും ഇതിന്റെ നടത്തിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ടി.എം. കൃഷ്ണയാണ് ഇതിന് പിന്നിലെ പ്രധാന പ്രേരകശക്തി.[13] കൊഡൈക്കനാൽ സ്റ്റിൽ വോൻട്സോഫിയ അഷ്റഫ്, അമൃത് റാവു എന്നിവരോടൊപ്പം ചേർന്ന് പാടിയ സംഗീത വീഡിയോ ആണ് "കൊഡൈക്കനാൽ സ്റ്റിൽ വോൻട്". സോഫിയ അഷ്റഫിന്റെ "കൊഡൈക്കനാൽ വോൻട്" എന്ന 2015ലെ സംഗീത വീഡിയോയുടെ തുടർച്ചയാണിത്. കൊഡൈക്കനാലിലെ പാമ്പാർ ഷോലവനങ്ങളിൽ മലിനീകരണത്തിനിടയാക്കുന്ന മെർക്കുറി മാലിന്യം വേണ്ട രീതിയിൽ നീക്കം ചെയ്യാത്ത യൂണിലിവർ കമ്പനിക്കെതിരെയാണ് ഈ ആൽബം. 2018 ജൂൺ 29ന് പ്രകാശനം ചെയ്ത വീഡിയോയിൽ യൂണിലിവറിന്റെ നിലപാടിനെ "പരിസ്ഥിതി വംശീയത" (environmental racism) എന്നാണ് വിശേഷിപ്പിക്കുന്നത്. നിത്യാനന്ത് ജയരാമന്റെ ആവിഷ്കാരം രതീന്ദ്രൻ ആർ പ്രസാദ് സംവിധാനം ചെയ്ത് പുറത്തിറക്കിയ വീഡിയോയിലെ സംഗീതം കർണാട സംഗീതം, റാപ് സംഗീതം, തമിഴ് ഗാന കുത്ത് എന്നീ സംഗീത ശൈലികൾ യോജിപ്പിച്ചതാണ്.[14][15][16] നാരായണ ഗുരുവിന്റെ കവിതകളുടെ ആലാപനംശ്രീനാരായണ ഗുരുവിന്റെ ദൈവദശകം ആസ്പദമാക്കി 'ആഴിയും തിരയും' എന്ന സംഗീത പരിപാടി അവതരിപ്പിക്കാറുണ്ട്. ആദ്യ ഭാഗം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മുംബൈയിലെ ടാറ്റ തിയ്യെറ്ററിലും രണ്ടാം ഭാഗം കോഴിക്കോടും അരങ്ങേറി. ഗുരു മുന്നോട്ടു വച്ച സമഭാവന എന്ന ആശയം മുൻനിർത്തിയാണ് 'ആഴിയും തിരയും' എന്ന പ്രമേയം പിറക്കുന്നത്. [17] ശ്രീനാരായണ ഗുരുവിന്റെ ഭദ്രകാളി അഷ്ടകം, അനുകമ്പാ ദശകം, ജനനി നവരത്‌ന മഞ്ജരി, ചിജ്ജഢ ചിന്തനം, ഗംഗാഷ്ടകം, ആത്മോപദേശ ശതകം കുണ്ഡലിനിപ്പാട്ട് എന്നീ കൃതികളിൽ നിന്നുള്ള ഭാഗങ്ങൾ കച്ചേരികളിൽ അവതരിപ്പിക്കാറുണ്ട് ഭീഷണിക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ ആലപിക്കുന്ന കർണാടക സംഗീതജ്ഞർക്കെതിരെ രാഷ്ട്രീയ സനാതൻ സേവ സംഘം എന്ന തീവ്രഹിന്ദുത്വ സംഘടന ഭീഷണി മുഴക്കിയിരുന്നു. ടി.എം കൃഷ്ണ, ഒ.എസ്. അരുൺ, നിത്യശ്രീ മഹാദേവൻ, ബോംബേ ജയശ്രീ തുടങ്ങിയ കർണാടക സംഗീതഞ്ജർക്കെതിരെയാണ് ഭീഷണി മുഴക്കിയത്. എവിടെ പരിപാടി അവതരിപ്പിച്ചാലും ശാരീകമായി കൈകാര്യം ചെയ്യുമെന്നായിരുന്നു ഭീഷണി. അങ്ങനെയെങ്കിൽ, എല്ലാ മാസവും ക്രിസ്തുവിനെക്കുറിച്ചും അല്ലാഹുവിനെക്കുറിച്ചും കർണാട്ടിക്ക് ഗാനങ്ങൾ അവതരിപ്പിക്കുമെന്ന് ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തിരുന്നു.[18] [19] പിന്നണി ഗാനങ്ങൾരാജു മുരുഗൻ സംവിധാനം ചെയ്ത ജിപ്സി(2019) എന്ന തമിഴ് ചിത്രത്തിലെ സന്തോഷ് നാരായണൻ സംഗീതസംവിധാനം ചെയ്ത 'വെൺപുരാ' എന്ന ഗാനമാണ് ആദ്യ പിന്നണിഗാനം. ഈ പാട്ടിൽ കൃഷ്ണയുടെ ശബ്ദത്തിനു പുറമേ മാർട്ടിൻ ലൂതർ കിംഗ്, നെൽസൺ മണ്ഡേല, ഏ.പി.ജെ അബ്ദുൾ കലാം എന്നിവരുടെ ശബ്ദങ്ങളും ഉപയോഗിച്ചിട്ടുണ്ട്. [20] ആക്ടിവിസംജാതി വിവേചനത്തിനെതിരായ പ്രവർത്തകനാണ് ടി എം കൃഷ്ണ. പരിസ്ഥിതി പ്രവർത്തനത്തിനും LGBTQ+ അവകാശങ്ങൾക്കും വേണ്ടിയും അദ്ദേഹം വാദിക്കുന്നു. കർണാടക സംഗീത സമ്പ്രദായത്തിലെ ജാതി പ്രീണനം ചൂണ്ടിക്കാട്ടി ചെന്നൈ മ്യൂസിക് സീസൺ ബഹിഷ്കരിച്ചപ്പോൾ അദ്ദേഹത്തിന് മാധ്യമശ്രദ്ധ ലഭിച്ചിരുന്നു.[21] ഗ്രാമീണ മേഖലകളിലുടനീളം കർണാടക സംഗീതം കൊണ്ടുവരുന്നതിനും നിരാലംബരായ കലാകാരന്മാരെ പിന്തുണയ്ക്കുന്നതിനും വിവിധ സംഘടനകളുമായി അദ്ദേഹം ഇടപെട്ടു.[2] രാഷ്ട്രീയകാഴ്ചപ്പാടുകൾഭാരതീയ ജനതാ പാർട്ടിയുടെയും (ബിജെപി) സംഘപരിവാറിന്റെയും ശക്തമായ വിമർശകനാണ് കൃഷ്ണ. ന്യൂനപക്ഷങ്ങൾ, അവരുടെ സംസ്കാരങ്ങൾ, സ്വത്വങ്ങൾ, ഇന്ത്യയുടെ തുല്യ പൗരന്മാർ എന്ന നിലയിലുള്ള അവരുടെ അവകാശങ്ങൾ എന്നിവയ്‌ക്കെതിരെ അവർ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും അദമ്യമായ കുറ്റം അഴിച്ചുവിടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദുക്കൾ ഭീഷണിയിലാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് മുസ്ലീങ്ങളെയും ദലിതരെയും മുഖ്യലക്ഷ്യങ്ങളാക്കിയെന്നും അദ്ദേഹം ആരോപിച്ചു.[22][23] 2019 ഏപ്രിലിൽ, കേരളത്തിൽ ഹിന്ദുമതം സുരക്ഷിതമല്ലെന്ന് ബിജെപി പ്രചരിപ്പിച്ച തെറ്റായ വിവരങ്ങളിൽ വിശ്വസിക്കരുതെന്നും വിവേകത്തോടെ വോട്ടുചെയ്യണമെന്നും അദ്ദേഹം കേരളത്തിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.[24] സംഗീതകലാനിധിയും കോടതിക്കേസുംസംഗീത അക്കാദമി 2024 മാർച്ച് 17 ന് ടി എം കൃഷ്ണയെ അവാർഡിന് നിർദേശിക്കുകയും സംഗീതത്തെ സാമൂഹിക പരിഷ്കരണത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. 2005 മുതൽ ദി ഹിന്ദുവു പത്പവുമായി സഹകരിച്ചാണ് മ്യൂസിക് അക്കാദമി സംഗീത കലാനിധി അവാർഡ് നൽകുന്ന. എം.എസ്. സുബ്ബുലക്ഷ്മിയുടെ സ്മരണയ്ക്കായി ഒരു സംഗീതജ്ഞന് ഇത് വർഷം തോറും നൽകിവരുന്നു. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി എം എസ് സുബ്ബുലക്ഷ്മിക്കെതിരെ ടി എം കൃഷ്ണ അപകീർത്തികരവും അപകീർത്തികരവും അപകീർത്തികരവുമായ പരാമർശങ്ങൾ ആവർത്തിച്ച് നടത്തിയെന്ന് ആരോപിച്ച് അവരുടെ പേരക്കുട്ടി ശ്രീനിവാസൻ, കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് ജി.ജയചന്ദ്രൻ 2024ലെ സംഗീത കലാനിധി അവാർഡ് എം.എസ്.സുബ്ബുലക്ഷ്മിയുടെ പേരിൽ ടി.എം.കൃഷ്ണയ്ക്ക് നൽകരുതെന്ന് ഉത്തരവിട്ടു. എം എസ് സുബ്ബുലക്ഷ്മിയുടെ പേര് ഉപയോഗിക്കാത്തിടത്തോളം കാലം ടി എം കൃഷ്ണയ്ക്ക് അവാർഡും ക്യാഷ് പ്രൈസും നൽകാമെന്ന് കോടതി വിധിച്ചു. അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ ചിത്രവീണ രവി കിരൺ, സംഗീതജ്ഞരായ രഞ്ജനിയും ഗായത്രിയും മോഹൻ തുടങ്ങി ഒരു കൂട്ടം പ്രമുഖ കർണാടക സംഗീതജ്ഞർ നേരത്തെ ഗായകൻ ടി എം കൃഷ്ണയ്ക്ക് അവാർഡ് നൽകുന്നതിൽ പ്രതിഷേധിച്ചിരുന്നു.[25]2017ൽ തനിക്ക് ലഭിച്ച സംഗീത കലാനിധി അവാർഡ് തിരികെ നൽകുമെന്നായിരുന്നു ചിത്രവീണ രവികിരണിന്റെ നിലപാട്. ബഹുമതികൾ
ലേഖനങ്ങൾസമൂഹം, സംസ്കാരം, രാഷ്ട്രീയം, മതം എന്നിവയെക്കുറിച്ച്
സംഗീതം, അതിന്റെ പ്രയോഗം, സംഗീതജ്ഞർ, ചരിത്രം, ഭാവി എന്നിവയെക്കുറിച്ച്
ചിത്രശാല
അവലംബം
T. M. Krishna എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |