മൈഥിലി ശരൺ ഗുപ്ത
ഹിന്ദിയിലെ ആധുനിക കവികളിൽ പ്രശസ്തനും ഒരു സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു മൈഥിലി ശരൺ ഗുപ്ത് (3 ആഗസ്റ്റ് 1885-12 ഡിസംബർ 1964). ജീവിതരേഖസേത് രാംചരൺ ഗുപ്തയുടേയും കാശീബായിയുടേയും മകനായി ഝാൻസിയിൽ ജനിച്ചു. വിദ്യാലയത്തിലെ വിദ്യാഭ്യാസ സമ്പദായത്തോട് താൽപര്യമില്ലാതിരുന്നതിനാൽ സ്വഭവനത്തിലായിരുന്നു അദ്ദേഹം വിദ്യാഭ്യാസം നടത്തിയിരുന്നത്. സംസ്കൃതം ,ഇംഗ്ലീഷ് ,ബംഗാളി എന്നീ ഭാഷകൾ പഠിച്ചിരുന്നു. 1895ൽ വിവാഹിതനായി. രാമായണം, മഹാഭാരതം മുതലായ പുരാണഗ്രന്ഥങ്ങളെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ. വിവിധ മാസികകൾ വഴിയാണ് ഇദ്ദേഹത്തിന്റെ കവിതകൾ ജനങ്ങൾ വായിച്ചിരുന്നത്. കവിയെന്നതിന് പുറമെ ഒരു നല്ല നാടകരചയതാവുകൂടിയായിരുന്നു അദ്ദേഹം. പ്രധാന കൃതികൾപുറത്തേക്കുള്ള കണ്ണികൾ |