മദ്രാസ് പ്രവിശ്യ
ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ഒരു പ്രസിഡൻസിയാണ് മദ്രാസ് പ്രസിഡൻസി അഥവാ പ്രസിഡൻസി ഒഫ് ഫോർട്ട് സെന്റ് ജോർജ്. മദ്രാസ് പ്രൊവിൻസ് എന്നും അറിയപ്പെട്ടിരുന്നു. ഇന്നത്തെ തമിഴ്നാട് മുഴുവനായും ആന്ധ്രപ്രദേശിന്റെ തെക്കേ ഭാഗവും (ഇപ്പോൾ സീമാന്ധ്ര എന്നറിയപ്പെടുന്ന പ്രദേശം, വടക്കൻ ആന്ധ്ര അന്ന് ഹൈദരാബാദ് രാജ്യത്തിന്റെ ഭാഗമായിരുന്നു) കർണാടക സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും കേരളത്തിലെ മലബാറും ഉൾപ്പെട്ട വിശാലമായ പ്രവിശ്യയായിരുന്നു ഇത്. മലബാർ ഈ പ്രവിശ്യയിലെ ഒരു ജില്ലയായിരുന്നു. |